Saturday, August 7, 2010

കശ്മീരിന് പരമാവധി സ്വയംഭരണം അനുവദിക്കണമെന്ന് പ്രകാശ്‌ കാരാട്ട്‌

വിജയവാഡ: കശ്മീര്‍ പ്രശ്നം പരമ്പരാഗത രീതികളിലൂടെ പരിഹരിക്കാനാകില്ലെന്നും കശ്മീരിന് പരമാവധി സ്വയംഭരണം നല്‍കുന്ന ചട്ടകൂട്  ഉണ്ടാക്കുകയാണ് വേണ്ടതെന്നും സി.പി.എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. എല്ലാ വിഭാഗം ജനങ്ങളോടും സംഭാഷണം നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വിജയവാഡയില്‍ നടക്കുന്ന സി.പി.എം വിപുലീക്രത കേന്ദ്ര കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ പ്രകാശ്‌ കാരാട്ട്‌ അഭിപ്രായപെട്ടു.
കശ്മീരികളുടെ വ്യക്തിതവും പ്രത്യേക പദവിയും സംരക്ഷിച്ചുള്ളതാകണം സ്വയംഭരണ ചട്ടകൂട് . വെടിവെപ്പില്‍ നിരവധി യുവാക്കള്‍ കൊല്ലപെട്ടത് യുവജനങ്ങള്‍ ഇന്ത്യക്കെതിരെ തിരിയാന്‍ വഴിയൊരുക്കുമെന്നും കാരാട്ട്‌ ആശങ്കപെട്ടു.
പ്രമുഖ നേതാക്കള്‍ പങ്കെടുത്ത സമ്മേളനത്തില്‍
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ അസാന്നിധ്യം ശ്രദ്ധിക്കപെട്ടു. ചികിത്സയില്‍ ആയതിനാല്‍ കേരള മുഖ്യമ്രന്തി വി.എസ് അച്ച്യുതാനന്ദനും യോഗത്തിനെത്തിയിട്ടില്ല.

No comments:

Post a Comment